തൊടുപുഴ: ഒന്നാമത് കേരള ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് നിന്ന് ആരംഭിച്ച ഫോട്ടോവണ്ടി ഇടുക്കിയുടെ കവാടമായ അച്ചൻകവലയിൽ വരവേൽപ്പ് നൽകി. സ്വീകരണ ചടങ്ങിൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം പി.എ. സലിം കുട്ടിയെ കസവു ഷാൾ അണിയിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.എൻ. ബാബു ആദരിച്ചു.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഫോട്ടോ വണ്ടിയെ ഉദ്ഘാടന നഗരിയിലെത്തിച്ചു. പി.ജെ. ജോസഫ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതം ആശംസിച്ചു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആമുഖ പ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, വാർഡ് കൗൺസിലർമാരായ ജെസി ആന്റണി, സജ്മി ഷിംനാസ്, അഡ്വ. ജോസഫ് ജോൺ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഷാജി എസ്. കൊട്ടാരം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ എം.എൻ. ബാബു, കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ എൻ. രവീന്ദ്രൻ, സൈജൻ സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറിമാരായ കെ. ശശിധരൻ, എ.പി. മുഹമ്മദ് ബഷീർ, ബേസ്‌ബോൾ അസോസിയേഷൻ സെകട്ടറി ജെയ്‌സൺ പി. ജോസഫ്, ഖൊ- ഖൊ അസോസിയേഷൻ സെക്രട്ടറി ഡോ. ബോബു ആന്റണി തുടങ്ങിയവർ സംസാരിച്ചു.