പീരുമേട്: ടൂറിസം സംരംഭകനും മുൻമാദ്ധ്യമപ്രവർത്തകനുമായ ബോബി മാത്യുവിന്റെ ഒന്നാം ചരമവാർഷികവുംപുസ്തക പ്രകാശനവും ഇന്ന് നടക്കും. പീരുമേട് എ. ബി. ജി ഹാളിൽ രാവിലെ 10ന് വാഴൂർ സോമൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും .പറയാതെ പോയ കൂട്ടുകാരൻ എന്ന പുസ്തകം പ്രകാശനം മാർ മാത്യു അറയ്ക്കൽ നിർവഹിക്കും.പോൾ മണലിൽ പുസ്തകം ഏറ്റുവാങ്ങും. ഗീതു ചന്ദ്രകാന്ത് പുസ്തക അവതരണം നടത്തും.മുൻ എം.എൽ.എ.മാരായ ഇ എം ആഗസ്തി, ഇ എസ് ബിജിമോൾ മുൻ എം പി.ജോയ്‌സ് ജോർജ്, ആർ തിലകൻ , അലക്‌സ് കോഴിമല , സിറിയക്ക്‌തോമസ്,എൻ ഹരി , ഡോ. റൂബിൾ രാജ്, പി എ വേലു കുട്ടൻ , എസ്. സാബു, വിനോദ് കണ്ണോളി എന്നിവർ പ്രസംഗിക്കും.വിജു.പി. ചാക്കോ സ്വാഗതവും സുരേഷ് ജോർജ് നന്ദിയും പറയും