
ചെറുതോണി : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും അഗ്രികൾച്ചർ ക്‌നോളഡ്ജ് സെന്റെറിന്റെയും സംയുക്തഭിമുഖ്യത്തിൽ ആണ് ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന കൃഷി വ്യാപന പ്രവർത്തങ്ങൾ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു കൊണ്ട് കഴിഞ്ഞ മാർച്ച് 15 ന് മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പത്താമുദയ ദിവസമായ ഇന്നലെ വിത്തുകൾ വിതരണം ചെയ്തത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ വിത്തുവണ്ടി യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റൊമോൾ വർഗീസ്, ആലീസ് വർഗീസ്, ബി ഡി ഒ മുഹമ്മദ് സാബീർ എന്നിവർ പ്രസംഗിച്ചു. കൃഷി അസി. ഡയറക്ടർ യു എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് വിത്തുവണ്ടി യാത്ര സംഘടിപ്പിച്ചത്.