പീരുമേട്: നവകേരളം സമ്പൂർണ്ണ ജല ശുചിത്വം യജ്ഞ ത്തിന്റെ ഭാഗമായി പീരുമേട് പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ പഴയ പാമ്പനാർ തോടും പരിസര പ്രദേശവും ശുചീകരിച്ചു.പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, പഞ്ചായത്ത് സെക്രട്ടറി എസ്.എൽ.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ.ജേക്കബ്, പി എ എബ്രഹാം, എ രാമൻ, എൻ സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതാ മോൾ, വി.ഷൈജൻ പഞ്ചായത്ത് ജീവനക്കാർ ആരോഗ്യപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി .