തൊടുപുഴ: റഫ്രിജറേറ്റർ വർക്‌ഷോപ്പിൽ മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാത്തൻമല ഭാഗത്ത് ചാത്തൻമലയിൽ വീട്ടിൽ സിജു (മോഗ്ലി45), ആനക്കൂട് തെക്കുംകാട്ടിൽ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിലെ വർക്ക്ഷോപ്പിലിരുന്ന 15 റഫ്രിജറേറ്ററുകളുടെ കമ്പ്രസറുകളാണ് ഇവർ ഏതാനും ദിവസം മുൻപ് മോഷ്ടിച്ചത്. അന്വേഷണത്തിനൊടുവിൽ ഇരുവരും കുടുങ്ങുകയായിരുന്നു. കുറച്ചു കമ്പ്രസറുകളും പൊലീസ് കണ്ടെടുത്തു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ. വി.സി.വിഷ്ണുകുമാർ, എസ്.ഐ. ഹരിദാസ്, എസ്.ഐ.ഐമാരായ ജബ്ബാർ, ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.