അടിമാലി: പെരുന്നാൾ പ്രദക്ഷിണവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പാറത്തോട് പുല്ലുകണ്ടം പരക്കൽ ഷാജി(50) ക്ക് സാരമായ പരിക്ക്. ഇന്നലെ വൈകിട്ട് 6.30ഓടെ ആണ് അപകടം. പാറത്തോട് സെന്റ് ജോർജ് പള്ളിപെരുന്നാളിനോടനുബന്ധിച്ച് കമ്പിളിക്കണ്ടത്തിന് പ്രദക്ഷിണം പോകും വഴി മുന്നോടിയായി പടക്കം പൊട്ടിക്കുകയായിരുന്നു ഷാജി.ഇതിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന കൂടുതൽ പടക്കത്തിന് തീപ്പിടിച്ചാണ് അപകടം. വലിയ സ്‌പോടനത്തോടെ നടന്ന അപകടത്തിൽ സ്‌കൂട്ടർ കത്തിനശിച്ചു. ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഷാജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.