മുട്ടം: ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം ഗ്രാമ പഞ്ചായത്തിൽ പ്രത്യേക ഗ്രാമ സഭ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു ഉദ്ഘാടനം ചെയ്തു. കില ആർപി ഷെറിൻ ക്ലാസുകൾ നയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് കൃഷി ഓഫീസ് അസിസ്റ്റന്റ് ആനന്ദവല്ലി സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷേർളി അഗസ്റ്റ്യൻ, അരുൺ ചെറിയാൻ പൂച്ചക്കുഴി, പഞ്ചായത്ത് മെമ്പര്‍മാരായ ബിജോയ് ജോൺ, സൗമ്യാ സാജബിൻ, ജോസ് കടത്തലക്കുന്നേൽ, റെൻസി സുനീഷ്, ടെസി സതീഷ്, റെജി ഗോപി, ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, സി.ഡി.എസ്, എ.ഡി.എസ് പ്രതിനിധികള്‍, ഗ്രാമസഭ പ്രതിനിധികള്‍, ഹരിത കർമ്മസേനാ അംഗങ്ങൾ, പഞ്ചായത്ത് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ സിനോഷ് എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് എച്ച്.സി. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.