കരിമണ്ണൂർ : ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് സ്‌പെഷ്യൽ ഗ്രാമ സഭ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു. പദ്ധതി സംബന്ധിച്ച് സെക്രട്ടറി ഷാജു മാത്യു വിശദീകരിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച് കൃഷി ഓഫീസർ റാണി ജേക്കബ്, കേരള ബാങ്ക് മാനേജർ ഗ്രേസി കെ.ജെ എന്നിവർ സംസാരിച്ചു. ഗ്രാമ സഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,സി.ഡി.എസ്/എ.ഡി.എസ് പ്രതിനിധികൾ, ഗ്രാമ സഭ പ്രതിനിധികൾ, കർഷകർ, സ്റ്റാഫ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ലിയോ കുന്നപ്പിള്ളി നന്ദി പറഞ്ഞു.