roshy
ശ്രീ ശങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ താക്കോൽദാനം നിർവഹിക്കുന്നു

തൊടുപുഴ: ശ്രീ ശങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2018ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട നാല് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. തലചായ്ക്കാൻ ഒരിടം 'സുഖിനോ ഭവന്ദു' എന്ന് നാമകരണം ചെയ്ത പദ്ധതി മുതലിയാർമഠം ക്ഷേത്രത്തിന്റെ സഹകരണത്തോടയാണ് നടപ്പിലാക്കിയത്. സൊസൈറ്റി പ്രസിഡന്റ് ഷിജു കെ.എസ് അദ്ധ്യക്ഷനായ യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ താക്കോൽദാനം നിർവഹിച്ചു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉപഹാരം കൈമാറി. നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.എസ്. രാജൻ, കൗൺസിലർ ശ്രിലക്ഷ്മി കെ. സുദീപ്, സേവാഭാരതി ജില്ലാ സെക്രട്ടറി ഷാജി വി.കെ, ദീനദയ സോഷ്യൽ സർവീസസ് സൊസൈറ്റി ചെയർമാൻ പി.ജി. ഹരിദാസ്, തപസ്യ മേഖല സെക്രട്ടറി വി.കെ. ബിജു, സൊസൈറ്റി സെക്രട്ടറി ജിതേഷ്, മുതലിയാർമഠം ക്ഷേത്രം വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിന്റെ സമീപത്ത് ഫ്ളാറ്റ് മാതൃകയിലാണ് വീടുകൾ നിർമ്മിച്ച് കൈമാറിയിരിക്കുന്നത്. കൊവിഡ് കാലത്തടക്കം സൊസൈറ്റി നേതൃത്വം നൽകിയ പദ്ധതികൾ ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.