കരിമണ്ണൂർ: നവജ്യോതി ഓർഗാനിക് കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പത്താമുദയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംഘം പ്രസിഡന്റ് ജോസ് മാറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ഉദ്ഘാടനം ചെയ്തു. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാടൻ നിർവഹിച്ചു. അംഗങ്ങൾ പരസ്പരം നാടൻ വിത്തുകളും ചെടികളും കൈമാറി. മുതിർന്ന കർഷകൻ സ്കറിയ കൊക്കാട്ടിനെ പൊന്നാണ അണിയിച്ച് ആദരിച്ചു. സംഘം സെക്രട്ടറി മാത്യു തെങ്ങുംപിള്ളി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കുമ്പുക്കൽ,​ മുൻ പ്രസിഡന്റ് ഐസക്ക് പാറത്തോട്ട,​ ജോ. സെക്രട്ടറി ജെഫിൻ കൊടുവേലി എന്നിവർ പ്രസംഗിച്ചു. പി.എം. ജോർജ്ജ്,​ തോമസ് പാറപ്പിള്ളി,​ മെൽബിൻ കോണിക്കൽ,​ ജിജി ഒഴാങ്കൽ എന്നിവർ നേതൃത്വം നൽകി.