പീരുമേട്: പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങൾ ഉയർത്തുന്നതിൽ മാദ്ധ്യമങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാദ്ധ്യമ പ്രവർത്തകനും ടൂറിസം സംരഭകനുമായ ബോബി മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബോബിയുടെ ഓർമകൾ പങ്കു വയ്ക്കുന്ന 'പറയാതെ പോയ കൂട്ടുകാരൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ. മാത്യു അറയ്ക്കൽ നിർവഹിച്ചു. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോർജ്, ഇ.എം. ആഗസ്തി, ജോസഫ് വാഴയ്ക്കൻ, ആർ. തിലകൻ, എസ്. സാബു, ഡോ. പോൾ മണലിൽ, ഡോ. റൂബിൾ രാജ്, വിജു പി. ചാക്കോ, ഗീതു ചന്ദ്രകാന്ത്, സുരേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.