പീരുമേട്: പീരുമേട് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ എംപ്ലോയീസ് ഇൻഷുറൻസ് കോടതിയ്ക്ക് ഡിജിറ്റലൈസേഷൻ സിസ്റ്റം സപ്പോർട്ട് എൻജിനിയറെ ആവശ്യമുണ്ട്. ഐ.ടി.ഐയിലോ കമ്പ്യൂട്ടർ സയൻസിലോ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലോ കമ്പ്യൂട്ടർ ഹാർഡ്വെയർ, ഐടി എന്നിവയിൽ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനിൽ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രിൽ 11ന് 21നും 30നും മദ്ധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം. ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മേയ് 25ന് രാവിലെ 11ന് പീരുമേട് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ കോടതി ഓഫീസിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ ഏപ്രിൽ 30നകം പാസ്‌പോർട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഇമെയിലിൽ അപേക്ഷ നൽകണം. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും മൊബൈൽ ഫോൺ നമ്പറും ഉണ്ടാകണം. വിശദാംശങ്ങൾ നൽകിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. ഫോൺ: 04869 233625. മെയിൽ: itipeerumade@gmail.com.