തൊടുപുഴ: ഡയലോഗ് സെന്റർ തൊടുപുഴ ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് എല്ലാ ഭിന്നതകളും മറന്നുള്ള ഒത്തുചേരൽ അനിവാര്യമാണെന്നും മനുഷ്യബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകാൻ ഇഫ്താർ സംഗമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്റർ രക്ഷാധികാരി ഷാജഹാൻ നദ്വി അദ്ധ്യഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് പുലവത്ത് റമദാൻ സന്ദേശം നൽകി. ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് സംസാരിച്ചു. കൺവീനർ പി.പി അനസ് സ്വാഗതവും പി.പി. കാസിം മൗലവി നന്ദിയും പറഞ്ഞു.