പീരുമേട്: താലൂക്ക് കാർഷിക വികസന ബാങ്ക് സെക്രട്ടറിയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. രാധാകൃഷ്ണന് കെ.സി.ഇ.യു പീരുമേട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോ- ഓപ്പറേറ്റീവ് സംസ്ഥാന പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് പി.പി. വിനോദ് അദ്ധ്യക്ഷനായിരുന്നു. പിരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു,​ യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.സി. രാജശേഖരൻ നായർ, ജില്ലാ പ്രസിഡന്റ് ഇ.കെ. ചന്ദ്രൻ, നേതാക്കളായ എൻ.ജി. അരുൺ, കെ.ടി. സിന്ധു,​ ഐ. മൂവീസ്, ശശികുമാർ എം.ടി,​ വി.എസ്. പ്രസന്നൻ, ബി. അനിൽകുമാർ, വി.ജെ. തോമസുകുട്ടി എന്നിവർ സംസാരിച്ചു. കെ.എസ്. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.