nedumkandam

നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രകാശ്ഗ്രാം ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ .തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, ജയൻ കല്ലാർ, സി.എം ബാബു, യൂണിയൻ വനിതാ സംഘം യൂത്ത്മൂവ്മെന്റ് നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. രഘുനാഥൻ കാനത്തിൽ( പ്രസിഡന്റ് ),നിനി ഗോപിനാഥ്‌ (വൈസ് പ്രസിഡന്റ്), സുരേഷ് മാധവൻ (സെക്രട്ടറി), സോമൻ മുടന്തിയാനിയിൽ (യൂണിയൻ കമ്മറ്റി അംഗം) എന്നിവരുൾപ്പെട്ട ഭരണസമിതിയെ തിരഞ്ഞെടുത്തു.