കട്ടപ്പന :താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കട്ടപ്പന പാറക്കടവിലുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കട്ടപ്പന ആസ്ഥാനമാക്കിയാണ് പുതിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ എന്നിവർ മുഖ്യാതിഥികളാകും. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ ലതാകുമാരി മുഖ്യസന്ദേശം നൽകും. ഡെപ്യൂട്ടി ഡയറക്ടർ പി.കെ അജിത് കുമാർ സ്വാഗതവും ജില്ലാ ഓഫീസർ സിഎൻ രാധാകൃഷ്ണൻ നന്ദിയും പറയും.