ഇടുക്കി: സംസ്ഥാന ഭൂജലവകുപ്പ് ജില്ലയിൽ പൂർത്തിയാക്കിയ ചെറുകിട കുടിവെള്ള ഭൂജല പദ്ധതികളുടെയും പൂർത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 29 ന് രാവിലെ 10 ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും.23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉൾപ്പടെ 33 പദ്ധതികളാണ് 1 കോടിയോളം ചെലവാക്കി ജില്ലയിൽ പൂർത്തീകരിച്ചിട്ടുള്ളത്
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, വാഴൂർ സോമൻ എം.എൽ.എ., അഡ്വ. എ. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് , ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർതുടങ്ങിയവർ പങ്കെടുക്കും.