തൊടുപുഴ: ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന നയനടപടികൾക്കെതിരെ ജനാധിപത്യരീതിയിലുള്ള സമരങ്ങൾ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) എന്ന് കേന്ദ്ര കമ്മിറ്റിയംഗം ജയ്‌സൺ ജോസഫ് അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 75-ാം സ്ഥാപനദിനാചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ഇന്ന് 24 സംസ്ഥാനങ്ങളിൽ സജീവമായി ജനസമരങ്ങൾ സംഘടിപ്പിക്കുന്നു.
ഇടുക്കി ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. എം.എസ്. നാരായണപിള്ള, സിബി സി. മാത്യു, കെ.എൽ. ഈപ്പച്ചൻ, എം.ബി. രാജശേഖരൻ, വർഗ്ഗീസ് പി.റ്റി തുടങ്ങിയവർ സംസാരിച്ചു.