gogam

ഇടുക്കി : റെഡ്‌ക്രോസ് സൊസൈറ്റിയുടെയും ജൂനിയർ റെഡ്‌ക്രോസിന്റെയും സംയുക്ത ജില്ലാകമ്മറ്റിയോഗം കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തി. റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി എം. ഡി. അർജ്ജുനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാചെയർമാൻ റ്റി. എസ്. ബേബി ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കോർഡിനേറ്റർ ജോർജ്ജ് ജേക്കബ്, ജോയിന്റ് കോർഡിനേറ്റർ പി. എൻ. സന്തോഷ്, ഉപജില്ലാ കോർഡിനേറ്റർമാരായ കൊച്ചുറാണി ജോർജ്ജ്, ജിജിമോൻ ഇ. കെ., റ്റി. രജനി, പ്രജിത എൻ, ശിവകുമാർ റ്റി., എബി മരിയറ്റ് ബേബി, ജ്യോതി പി. നായർ, ഡൊമനിക് ജേക്കബ് എന്നിവരെ യോഗത്തിൽ ആദരിച്ചു. ജില്ലയിലെ പത്താം ക്ലാസിലെ 1632 കേഡറ്റുകൾക്ക് ജെ.ആർ.സി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാതല പ്രസംഗ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, റെഡ്‌ക്രോസ് ജില്ലാകമ്മറ്റിയംഗങ്ങളായ പി. എസ്. ഭോഗീന്ദ്രൻ, സെബാസ്റ്റ്യൻ വർക്കി, ജോർജ്ജ് ജേക്കബ്, കട്ടപ്പന എ.ഇ.ഒ. ടോമി ഫിലിപ്പ്, ഡോ. എബ്രാഹം മാണി, ഡൊമനിക് ജേക്കബ്, കൊച്ചുറാണി ജോർജ്ജ്, സന്തോഷ് പി. എൻ. എന്നിവർ പ്രസംഗിച്ചു.
യോഗത്തോടനുബന്ധിച്ച് ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. കട്ടപ്പന എ.ഇ.ഒ. ടോമി ഫിലിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.