thushar
തുഷാർ വെള്ളാപ്പള്ളി

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി 30ന് ഇടുക്കിയിൽ എത്തുമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ഹൈറേഞ്ചിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ചുരുളി എസ്.എൻ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനത്തിനായാണ് തുഷാർ എത്തുന്നത്. യൂണിയനിലെ മുഴുവൻ ശാഖാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, മനേഷ് കുടിക്കയത്ത്, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, വത്സമ്മ ടീച്ചർ, മിനി സജി, ഷീല രാജീവ്, പി.കെ. മോഹൻദാസ്, എം.എൻ. ഷൺമുഖദാസ് എന്നിവർ പ്രസംഗിച്ചു. 30ന് ഇടുക്കിയിലെത്തുന്ന യോഗം വൈസ് പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു.