തൊടുപുഴ: എൻ.ഡി.എ ജില്ലാ കമ്മിറ്റി യോഗം ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ കൺവീനറുമായ ഷൈൻ കെ. കൃഷ്ണൻ സ്വാഗതമാശംസിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ, ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി ജയകുമാർ കട്ടപ്പന, എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് സുകുമാരൻ, ബി.ഡി.ജെ.എസ് സെക്രട്ടറിമാരായ വിനോദ് നാരായണൻ, ബിനീഷ് മലനാട്, എസ്.ജെ.ഡി ജില്ലാ സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു. ബി.ജെ.പി സംഘടനാ സെക്രട്ടറി എം. ഗണേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് തുടങ്ങിയ ബി.ജെ.പി നേതാക്കളും ബി.ഡി.ജെ.എസ് ജില്ലാ ഭാരവാഹികളും പങ്കെടുത്തു.