തൊടുപുഴ: സിവിൽ സപ്ലെയിസ് കോർപ്പറേഷനു കീഴിൽസപ്പെക്കോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റേറാറുകളിലും ദിവസ വേതന പ്ലായ്ക്കിംഗ് ജീവനക്കാരായ് ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് ടാർജറ്റ് സമ്പ്രദായം ഒഴുവാക്കി പ്രതിദിന വേതനം 700 രൂപയായി വർദ്ധിപ്പിച്ച് നൽകണമെന്ന് സപ്ലെക്കോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.റ്റി.യു.സി ) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.എൻ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ ബിന്ദു ,അഡ്വ. സെബാസ്റ്യൻ , സൗഫി മോൾ കെ.പി ,രജനി ഷിബു , വി.എസ് അമ്പിളി , കെ.ബി. ഉഷാകുമാരി,ഡാലി കണ്ണൻ,ലീല ശശി ,റെജി ജോസഫ് ചാർളി ജോസഫ് , ഷാലി ഏലിയാസ് എന്നിവർ സംസാരിച്ചു.