നെടുങ്കണ്ടം: നെടുങ്കണ്ടം മാര്‍ക്കറ്റ് സമുച്ചയത്തിന്റെയും ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം നാളെനടക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. 19 കോടി രൂപ മുടക്കിയാണ് പടിഞ്ഞാറേക്കവലയില്‍ ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായ അഞ്ചുകോടി രൂപയുടെ നിര്‍മ്മാണമാണ് ആദ്യവര്‍ഷം നടത്തുന്നത്. താലൂക്ക് ആശുപത്രിക്ക് സമീപമായി ഉപയോഗശൂന്യമായി കിടക്കുന്ന പൊതു ശ്മശാനമാണ് 55 ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മ്മിക്കുന്നത്. ചോറ്റാനിക്കര മോഡല്‍ ഗ്യാസ് ക്രിമിറ്റോറിയമാണ് ഇവിടെ നിര്‍മിക്കുന്നത്.മലിനീകരണരഹിതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പൊതു ശ്മശാനത്തിന്റെ ശിലാസ്ഥാപനവും തുടര്‍ന്ന് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവും എം.എം മണി എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍, പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ പറഞ്ഞു.