നെടുങ്കണ്ടം: കോൺഫിഡൻസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നെടുങ്കണ്ടം കോളേജിൽ ആർട്സ്ഡേ നടത്തി. ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ 501 മരങ്ങൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ലിംഗ ബുക്സിൽ ഇടംപിടിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനി ആദിശ്രീയെ ആദരിച്ചു. നെടുങ്കണ്ടം പഞ്ചായത്തഗം എം.എസ്.മഹേശ്വരൻ, അദ്ധ്യക്ഷത വഹിച്ചു. മൃദഗ കലാകാരൻ പള്ളിക്കൽ ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി. കോൺഫിഡൻസ്ഗ്രൂപ്പ് ചെയർമാൻ അഡ്വ.ശിവരാമസിൻഹ വിശിഷ്‌ടാതിഥികളെ ആദരിച്ചു. തുടർന്ന് അമൃതതരംഗണിയുടെ സംഗീത പരിപാടിയും നടത്തി.