
രാജാക്കാട്: മുല്ലക്കാനം കോച്ചേരി വളവിന് സമീപം ബൈക്കും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 8.30ന് രാജാക്കാട് ഭാഗത്ത് നിന്ന് മുല്ലക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ജോസ്ഗിരി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജോസ്ഗിരി വേരനാൽ എബിൻ ജോയി (26), ബിബിൻ ജോയി (19) ബൈക്ക് യാത്രികൻ ശാന്തമ്പാറ കുഴിവേലിക്കുന്നേൽ ഗോകുൽ ബിജു (19) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം കണ്ട് ഓടിയെത്തിയ യാത്രക്കാരും സമീപവാസികളും ചേർന്ന് മൂവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ സഹോദരന്മാരായ ബിബിനെയും എബിനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഗോകുലിനെ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.