പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജും സാമൂഹിക സേവന രംഗത്ത് പ്രശസ്തരായ ഐക്കൺ ചാരിറ്റിസും സംയുക്തമായി പഠനത്തിൽ മികച്ച വിദ്യാർത്ഥിക്കൾക്ക് നൽകുന്ന ഐക്കൺ എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു. ഓർത്തഡോക്‌സ് സഭ ബോംബെ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പരിമിതികൾക്കിടയിലും പഠനത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ പോരാട്ട മനോഭാവമുള്ള തലമുറയെയാണ് നാളത്തെ ഇന്ത്യയ്ക്ക് ആവിശ്യമെന്നും പഠനത്തിൽ മികച്ച വിദ്യാർത്ഥികൾക്ക് മികച്ച സ്‌കോളർഷിപ്പുകൾ നൽകുന്ന മാർ ബസേലിയോസ് കോളേജ് കേരള വിദ്യാഭാസ രംഗത്ത് ഒരു മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 6 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വാഴൂർ സോമൻഎംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഐക്കൺ പ്രസിഡന്റ് ജോർജ് എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ , കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ ജയരാജ് കൊച്ചുപിള്ള,ഫാ.കെ.റ്റി. ജേക്കബ് കോറെപ്പിസ്‌കോപ്പ, സ്റ്റുഡന്റ് അഡ്വൈസർ ഫാ.എൽദോ സാജു , ഗവേർണിംഗ് ബോഡി അംഗം ഡോ. വർഗീസ് പേരയിൽ, പ്രൊഫ. ജാൻസൺ ഏലിയാസ് എന്നിവർ പ്രസംഗിച്ചു .