ഇടുക്കി: ആരോഗ്യകേരളത്തിന്റെ കീഴിൽ കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു
ക്ര.നം, തസ്തിക, യോഗ്യത, പ്രായപരിധി, വേതനം എന്ന ക്രമത്തിൽ

1.ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/എം.എം ഫിൽ, ആർ.സി.ഐ രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം അഭികാമ്യം. 40 വയസ്സ് കവിയരുത്, പ്രതി മാസം 20,000/ രൂപ

2.ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡവലപ്പ്‌മെന്റിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവല്പ്പ്‌മെന്റ്, ന്യൂബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവർത്തി പരിചയം അഭികാമ്യം , 40 വയസ്സ് കവിയരുത്, പ്രതി മാസം 16,180/ രൂപ.

3 സ്‌പെഷ്യലിസ്റ്റ് ഡോക്ടർ, എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറൽ മെഡിസിൻ അനസ്‌തേഷ്യ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ, കൗൺസിൽ രജിസ്‌ട്രേഷൻ, 67 വയസ്സ് കവിയരുത്, പ്രതി മാസം 65,000/ രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ മേയ് 5 രാവിലെ 10ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 232221