
തൊടുപുഴ: ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസിയിൽ നിന്നും വിദഗ്ദ്ധ സംഘം ചാഴികാട്ട് കാർകിനോസ് കാൻസർ സെന്റർ സന്ദർശിച്ചു. ഡോ. പാർത്ഥ ബസു (ഐ.എ.ആർ.സി. ഡയറക്ടർ), ലൗബ്‌ന (ഐ.എ.ആർ.സി. ടീം), ഡോ. അരുണ (ഐ.എ.ആർ.സി. ടീം), ഇഷു കറ്റാരിയ (ആർ.ടി.ഐ. ഇന്റർനാഷണൽ) എന്നിവരാണ് കാൻസർ സെന്റർ സന്ദർശിച്ചത്. കാൻസറിന്റെ നേരത്തെയുള്ള കണ്ടെത്തൽ, സാദ്ധ്യതാ നിർണ്ണയം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും വിദഗ്‌ദ്ധോപദേശം നൽകുന്നതിനും മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് സംഘം സന്ദർശനം നടത്തിയത്. ഇന്ത്യയിൽ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇവർ പഠനം നടത്തുന്നത്. കാർകിനോസ് ക്ലിനിക്കൽ ഓപ്പറേഷൻസ് ആൻഡ് അലൈഡ് സർവ്വീസ് ഡയറക്ടർ ഡോ. കെ. രാമദാസ്, ചാഴികാട്ട് ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് സ്റ്റീഫൻ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സി.എസ്. സ്റ്റീഫൻ, സി.ഇ.ഓ. ഡോ. സ്റ്റീഫൻ ജോസഫ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. അശ്വിൻ ചന്ദ്രൻ, ജനറൽ മാനേജർ തമ്പി എരുമേലിക്കര എന്നിവരുമായി പ്രതിനിധികൾ ചർച്ച നടത്തി.