നെടുങ്കണ്ടം: കേരളാ സ്‌റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ നെടുങ്കണ്ടത്ത് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.എസ് ഷാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി തമ്പി അദ്ധ്യക്ഷത വഹിക്കും. രാവിലെ പ്രകടനത്തിന് ശേഷമാണ് സമ്മേളന പരിപാടികള്‍ ആരംഭിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളുടെ അവതരണം, ചര്‍ച്ചകള്‍, പുതിയ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ്, ആദരിക്കല്‍ എന്നിവയോടെ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഷിബു ചെരികുന്നേല്‍, വിനോദ്, മനോജ് കെ.പി, സുരേഷ് ടി, കിഷോര്‍ കുമാര്‍, സുനില്‍ കെ കുഴിവേലില്‍, ശിവദാസ്, രാജേഷ്, മനേഷ് എന്നിവര്‍ പറഞ്ഞു.