roshy

അറക്കുളം: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മികവിന്റെ പാതയിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അറക്കുളം ശ്രീചിത്തിര വിലാസം ഗവ. എൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അദ്ധ്യാപന അക്കാദമിക് രംഗത്തും സർക്കാർ നൽകിയ പരിഗണന സമാനതകളില്ലാത്തതാണ്. വരും വർഷങ്ങളിൽ വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന വളർച്ച അഭൂതപൂർവ്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസിധരൻ, മെമ്പർമാരായ കൊച്ചുറാണി ജോസ്, പി.എ. വേലുക്കുട്ടൻ, സുശീല ഗോപി, സിനി തോമസ്, അറക്കുളം എഇഒ കെ.വി. രാജു, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സിനി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.വി. നിർമ്മലാദേവി സ്വാഗതവും പിറ്റിഎ പ്രസിഡന്റ് കെ ദേവദാസ് നന്ദിയും പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും വിരമിച്ച അദ്ധ്യാപകരെ ആദരിക്കലും പൂർവ്വ എഇഒമാരുടെ സംഗമവും നടത്തി. പൂർവ്വ വിദ്യാർത്ഥി സംഗമം ഡയറ്റ് സീനിയർ ലക്ചറർ ഡോ. എം.എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന