ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം സമാപിച്ചു
തൊടുപുഴ: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ശക്തമായ സിവിൽ സർവീസ് നിലനിന്നാൽ മാത്രമേ ജനാഭിലാഷം സാക്ഷാത്ക്കരിക്കുന്ന നടപടികൾ സാദ്ധ്യമാകുകയുള്ളുവെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിനെ ജനഹൃദയങ്ങളിൽ ഏറ്റെടുക്കുന്ന നിലയിലേയ്ക്ക് കാര്യക്ഷമവും അഴിമതിരഹിതവുമായ സിവിൽ സർവീസ് ഉറപ്പ് വരുത്താൻ ജീവനക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ. രമേശ് സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ ബീനാമോൾ പ്രവർത്തന റിപ്പോർട്ടും കെ എസ് രാഗേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി എസ് പ്രദീപ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡോ. നിഷാന്ത് എം പ്രഭ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി സലിം, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗം ജെ ഹരിദാസ്, എന്നിവർ സംസാരിച്ചു. സി എസ് അജിത രക്തസാക്ഷിപ്രമേയവുംആൻസ് ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി രമേശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ് സുകുമാരൻ നന്ദിയും പറഞ്ഞു.
പുതിയഭാരവാഹികളായി ആർ ബിജുമോൻ(പ്രസിഡന്റ്), എ കുമാർ, എ കെ സുഭാഷ്, സുഭാഷ്ചന്ദ്രബോസ് എം(വൈസ് പ്രസിഡന്റ്), വി ആർ ബീനാമോൾ(സെക്രട്ടറി), എസ് സുകുമാരൻ, മനോജ് മോഹൻ, കെ ടി വിജു(ജോയിന്റ് സെക്രട്ടറിമാർ), കെ വി സാജൻ (ട്രഷറർ), സി എസ് അജിത (വനിതാ കമ്മിറ്റി പ്രസിഡന്റ്), ബി ജി അജീഷ (വനിതാ കമ്മിറ്റി സെക്രട്ടറി), ചിന്താമോൾ പി എസ് (വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ്), ആൻസ് ജോൺ(ജോയിന്റ് സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.