വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്ത് മുഖേന വിധവാപെൻഷൻ / 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള പെൻഷൻ ഗുണഭോക്താക്കൾ 2021 ഡിസംബർ മാസം പുനർവിവാഹിതയല്ല/വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസർ/ റവന്യൂ ഓഫീസർ അധികാരികൾ നൽകുന്ന പുനർവിവാഹം ചെയ്തിട്ടില്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഹാജരാക്കാത്തവർ, ടി സാക്ഷ്യപത്രം ഏപ്രിൽ 30 നകം ആധാർ കാർഡിന്റെ പകർപ്പ് സഹിതം ഗ്രാമപഞ്ചായത്തോഫീസിൽ ഹാജരാക്കേണ്ടതാണ്. സാക്ഷ്യപത്രം ഹാജരാക്കാത്തവരുടെ പെൻഷൻ റദ്ദാക്കുന്നതായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു .