തൊടുപുഴ- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോക ഭൗമദിനാചരണം സംഘടിപ്പിച്ചു. കെ.ജി ശശി അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ നിന്നും മണ്ണിലൂടെ മണ്ണിലേക്ക് എന്ന വിഷയത്തിൽ മുൻ മണ്ണ് സംരക്ഷണ ഓഫീസർ വി.എസ്.ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി.
പി.ബി.എസ് യാത്രയയപ്പ് സമ്മേളനം
തൊടുപുഴ- ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഭാഷാദ്ധ്യാപകർക്ക് പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടന (പി.ബി.എസ്) യാത്രയയപ്പ് നൽകി. തൊടുപുഴയിൽ ചേർന്ന യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ബാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കെ.എസ് യോഗം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു.