തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ പോഷക സംഘടന ഭാരവാഹികളുടെ യോഗം യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ നടന്നു. യോഗത്തിൽ യൂണിയൻ തലത്തിൽ നടക്കുന്ന കലാകായികോത്സവം- 2022 സംഘാടക സമിതി രൂപീകരണം നടന്നു. കെ.എൻ. രാമചന്ദ്രൻ ശാന്തി (ചെയർമാൻ), ഗിരിജാ ശിവൻ (വൈസ് ചെയർമാൻ), സ്മിത ഉല്ലാസ് (കൺവീനർ), എം.എൻ. പ്രദീപ് കുമാർ, സി.കെ. അജിമോൻ (ജോയിന്റ് കൺവീനേഴ്‌സ്), പി.ടി. ഷിബു, പി.ടി. പ്രകാശ്, മഹേഷ് ശാന്തി (പബ്ലിസിറ്റി കമ്മിറ്റി), ദീപ പ്രകാശ്, സുലോചന ബാബു, ഗിരിജാ സുജാതൻ (പ്രോഗ്രാം കോ- ഓർഡിനേറ്റേഴ്‌സ്) എന്നിവരടങ്ങിയ സംഘാടക സമിതിയാണ് രൂപീകരിച്ചത്.