തൊടുപുഴ- കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വർഷത്തെ പരിശീലനത്തിനായി കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയോഗിക്കുന്നതിനായി വാക്- ഇൻ ഇന്റർവ്യു നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. പ്രായപരിധി 19-26. താത്പര്യമുള്ളവർ പ്രായം,​ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും​ മുൻപരിചയ രേഖകളും ഫോട്ടോയുംം സഹിതം കേരളാ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ 28 ന് രാവിലെ 10 ന് ഹാജരാകണം. പോൺ- 04862-221590.