കട്ടപ്പന:ക്രമസമാധാനപാലനത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും പൊലീസ് സേന നൽകുന്ന സംഭാവനകൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.കേരളാ പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഇടുക്കിയിലെ പൊലീസ് സ്‌റ്റേഷനുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകിയും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും മികവുറ്റ വാഹനങ്ങൾ നൽകിയും പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.പൊതു സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി എം ബിനോയി അധ്ദ്ധ്യക്ഷനായി. ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ ഇ -പാസ്‌ബുക്ക് ലോഗോ കട്ടപ്പന എസ്‌എച്ച്‌ഒ വിശാൽ ജോൺസന് നൽകി മന്ത്രി പ്രകാശനം ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി വി എ നിഷാദ്‌മോൻ, ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽേ പോൾ, ജില്ലാ പൊലീസ് സഹകരണസംഘം പ്രസിഡന്റ് കെ എസ് ഔസേഫ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി കെ ബൈജു, കെ.എ.പി അഞ്ച് സെക്രട്ടറി മുഹമ്മദ് സാലിഹ്, ജില്ലാ സെക്രട്ടറി ഇ.ജി മനോജ്‌കുമാർ ,ജോയിന്റ് സെക്രട്ടറി എസ് അനീഷ് കുമാർ , ട്രഷറർ അഖിൽ വിജയൻ എന്നിവർ പ്രസംഗിച്ചു .ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി ഉദ്‌ഘാടനം ചെയ്‌തു.സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ പി എസ് റോയി നന്ദി പറഞ്ഞു.