തൊടുപുഴ:എയർഫോഴ്സ് അസോസിയേഷൻ ഇടുക്കി ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിരമിച്ച വായുസേനാംഗങ്ങളുടെ കുടുംബ സംഗമം മേയ് 1 ന് രാവിലെ 9.30 ന് തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ ചാപ്‌റ്റർ പ്രസിഡന്റ് എയർ വെറ്ററൻ ആർ.ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ സ്കോഡൻ ലീഡർ (റിട്ട)​ ജെയിംസ് പോൾ ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ കലാപരിപാടികൾ,​ സസ്നേഹവിരുന്ന് എന്നിവ നടക്കും.