തൊടുപുഴ:അഖില തിരുവിതാംകൂർ മലഅരയ മഹാസഭ തൊടുപുഴ 54-ാം ശാഖയുടെ 8-ാമത് വാർഷിക പൊതുയോഗം നടത്തി. ശാഖ പ്രസിഡന്റ് കെ.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.ബി ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ബാബു മുഖ്യപ്രഭാഷണം നടത്തി.