വഴിത്തല : എസ്.എൻ.ഡി.പിയോഗം വഴിത്തല ശാഖ സംയുക്ത വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മേയ് 1 ന് രാവിലെ 10 ന് വഴിത്തല സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.വി ഷൈൻ പാറയിൽ സ്വാഗതം പറയും.ഡോ.കെ.സോമൻ (കൺവീനർ ഇൻ ചാർജ്ജ് തൊടുപുഴ യൂണിയൻ) അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജി കല്ലാറയിൽ ഉദ്ഘാടനം ചെയ്യും. വൈക്കം ബെന്നി ശാന്തി മുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ച് സ്മിത ഉല്ലാസ് (വനിതാ സംഘം തൊടുപുഴ യൂണിയൻ സെക്രട്ടറി )ശരത് ചന്ദ്രൻ (യൂത്ത് മൂവ്‌മെന്റ് തൊടുപുഴ യൂണിയൻ കൺവീനർ ), ഇ.എൻ.ഗോപി (ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം)ബിന്ദു വിജയൻ (പ്രസിഡന്റ്, വനിതാ സംഘം), വിനീഷ് വിശ്വംഭരൻ (പ്രസിഡന്റ്, യൂത്ത് മൂവ്‌മെന്റ് ) പി.കെ രാജൻ പന്തമായ്ക്കൽ (ശാഖാവൈസ് പ്രസിഡന്റ് ) എന്നിവർ സംസാരിക്കും.