മുട്ടം: ശങ്കരപ്പിള്ളി അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരക്കുറ്റി കുത്തിതുറന്ന് പണം അപഹരിച്ചു.ഇരുമ്പു കൊണ്ട് നിർമ്മിച്ച ഒരു ഭണ്ഡാരക്കുറ്റി സമീപത്ത് വൈദ്യുതി വകുപ്പ് കുഴിച്ച കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്ഷേത്ര കവാടത്തിൽ നിർമ്മിച്ചിരുന്ന കോൺക്രീറ്റ് ഭണ്ഡാരക്കുറ്റി കുത്തി പൊളിച്ച നിലയിലാണ്. ഇതിൽ ഉണ്ടായിരുന്ന പണവും അപഹരിച്ചു. ഉദ്ദേശം 3000 രൂപയോളം നഷ്ടമായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മോഷണം സംബന്ധിച്ച് ക്ഷേത്ര ചുമതലക്കാർ മുട്ടം പോലീസിൽ പരാതി നൽകി