തൊടുപുഴ: ജനകീയ പങ്കാളിത്തത്തോടെ റേഷൻ വിതരണം സുഗമമാക്കുന്നതിനും റേഷൻ ക്രമക്കേടുകൾ തടയാനുമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കണമെന്ന് റേഷൻ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്ന ഈ സാഹചര്യത്തിൽ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി, വിപണിയിൽ ഇടപെട്ടും പെട്രോൾ-ഡീസൽ വില നിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയും വിപണയിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
അനിൽ രാഘവൻ പ്രസിഡന്റായും എൻ.എസ്. അപ്പുകുട്ടൻ (വൈസ് പ്രസിഡന്റ്), ബാബു മഞ്ഞള്ളൂർ (സെക്രട്ടറി), കെ.എ. സദാശിവൻ (ജോയിന്റ് സെക്രട്ടറി) സച്ചിൻ കെ. ടോമി (ഖജാൻജി)യുമായുള്ള ഒൻപതംഗ ഭരണസമിതിയും തിരഞ്ഞെടുത്തു.