തൊടുപുഴ : ആർപ്പാമറ്റം - ചാലാശ്ശേരി - കരിമണ്ണൂർറോഡ് ബി എം ആന്റ് ബി സി നിലവാരത്തിൽ റീടാറിംഗ് നടത്താൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായി പി.ജെ.ജോസഫ് എം എൽ എ അറിയിച്ചു.
തൊടുപുഴ നഗരസഭയിൽ നിന്നും ആരംഭിച്ച് കരിമണ്ണൂരിൽ എത്തുന്നറോഡിന് എട്ടു കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 7.50കോടി രൂപയുടെ തൊടുപുഴ നിയോജക മണ്ഡലത്തിലുള്ള ബഡ്ജറ്റ് വർക്കാണിത്. ഇതിന്റെ ടെണ്ടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പി ജെജോസഫ് റവന്യൂ മന്ത്രിയായിരുന്ന കാലത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് ഫണ്ടനുവദിച്ചാണ് ഈറോഡ് ആദ്യം വീതികൂട്ടി നിർമ്മിച്ചത്. നൂറുകണക്കിന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഈറോഡു നിർമ്മാണത്തിന് ബഡ്ജറ്റ് ഫണ്ടിൽ നിന്നും തുക അനുവദിപ്പിച്ച പി.ജെ.ജോസഫിനെ ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം. ജെ.ജേക്കബ് അഭിനന്ദിച്ചു.