നെടുങ്കണ്ടം: സംസ്ഥാന ഭൂജല വകുപ്പ് ജില്ലയില്‍ പൂര്‍ത്തിയാക്കിയ ചെറുകിട കുടിവെള്ള പദ്ധതികളുടെയും ഭൂജല സംപോഷണ പദ്ധതികളുടെയും പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവുംഇന്ന് നെടുങ്കണ്ടത്ത് നടക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 23 ചെറുകിട കുടിവെള്ള പദ്ധതികളും 10 ഭൂജല സംപോഷണ പദ്ധതികളും ഉള്‍പ്പടെ 33 പദ്ധതികളാണ് ഭൂജല വകുപ്പിന്റെകീഴല്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രഖ്യാപന പരിപാടി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം.എം മണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.ഡീന്‍ കുര്യാക്കോസ് എം. പി, എം.എല്‍.എമാരായ പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍,അഡ്വ.എ.രാജ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍,എല്‍.ഡി.എഫ് നേതാക്കളായ എന്‍.കെ ഗോപിനാഥന്‍,പി.എം ആന്റണി, സിബി മൂലേപ്പറമ്പില്‍,സനല്‍കുമാര്‍ മംഗലശേരി,സിജോ നടയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.