തൊടുപുഴ : കേന്ദ്ര സർക്കാർ പദ്ധതിയായ ജല ജീവൻ മിഷൻ, കരിങ്കുന്നം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗാന്ധിജി സ്റ്റഡി സെന്ററും ഗ്രാമപഞ്ചായത്തും സഹകരിച്ച് സാമൂഹ്യ - രാഷ്ട്രീയ നേതാക്കൾക്കുള്ള പ്രത്യേക ശിൽപശാല കരിങ്കുന്നം കൃഷി ഭവനിൽ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ജോൺ ഉദ്ഘാടനം ചെയ്തു. ഷൈബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യ കാര്യദർശി ഡോ. ജോസ് പോൾ പദ്ധതി വിശദീകരണം നടത്തി.സ്വപ്ന ജോയൽ അഞ്ജലി വർഗ്ഗീസ് നൗഫൽ സെയ്ദ് എന്നിവർ പ്രസംഗിച്ചു.