തൊടുപുഴ: ഇടുക്കി ജില്ലാ റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സമ്മർ ക്യാമ്പ് തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുഖ്യാതിഥി യായി പ്രൊഫ. ജെസ്സി ആന്റണി പങ്കെടുത്തു. പ്രൊഫ. കെ ഐ ആന്റണി, കെ എം ബാബു , പി കെ രാജേന്ദ്രൻ, ഷിജി, എഫ്രെയിം, ഹിമാൻഷു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.