
ചെറതോണി : വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി പുഴ ശുചീകരണം നടത്തി. വാഴത്തോപ്പ് പള്ളിത്താഴത്തുള്ള കൈത്തോടാണ് വൃത്തിയാക്കിയത്. തോട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും കാട് വെട്ടിതെളിച്ചും വൃത്തിയാക്കി. പെരിയാറിലേക്കൊഴുകുന്ന കൈത്തോടാണ് വൃത്തിയാക്കിയത്. വാഴത്തോപ്പിലെ കുട്ടി പൊലീസുകൾ സ്വന്തം വീട്ടുവളപ്പിൽ മഴക്കുഴിയും അടുക്കളത്തോട്ടവുമെല്ലാം നിർമ്മിച്ച് അവധിക്കാലം ഉപകാരപ്രധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായുള്ള പുഴ ശുചീകരണം നടന്നത്. വാഴത്തോപ്പ് പഞ്ചായത്തംഗം സെലിൻ വിൻസെന്റ് ശുചീകരണ പ്രവർത്തനം ഉത്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.എസ് സിബി,സ്‌കൂൾ എസ് പി സി ഓഫീസർമാരായ സോജൻ ജോസഫ്, ജാസ്മിൻ ജോൺ, ഡിഐ ജോഫിൾ ജോൺ, ഗാർഡിയൻ എസ് പി സി പ്രസിഡന്റ് ബിജു കലയത്തിനാൽ, മഞ്ജു ജിജിമോൻ എന്നിവർ നേതൃത്വം നൽകി.