ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ കുട്ടികൾക്കുള്ള അവധിക്കാല പരിപാടികളുടെ ഭാഗമായി ദ്വിദിന ചിത്രരചനാ പരിശീലനം ഒരുക്കുന്നു. പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് . കെ.ആർ ഹരിലാൽ നേതൃത്വം നൽകുന്ന പരിശീലനം തികച്ചും സൗജന്യമായിരിക്കും. മേയ് 6ന് രാവിലെ 10ന് ഇടുക്കി എ.ഡി.എം. ഷൈജു പിജേക്കബ് ഉദ്ഘാടനം ചെയ്യും.
ചിത്രരചനയിൽ താൽപര്യമുള്ള കുട്ടികൾ മേയ് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 9447963226, 9447460694 ഫോൺ നമ്പറിൽ ഒന്നിൽ പേര്, വയസ്, ക്ലാസ്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങളടക്കം വാട്ട്‌സാപ്പ് സന്ദേശം നൽകിയാൽ മതിയാകും. പങ്കെടുക്കുന്നവർക്ക് ചാർട്ട്‌പേപ്പർ സംഘാടകർ നൽകുന്നതാണ്. ഉപയോഗിക്കുന്ന മാദ്ധ്യമസംവിധാനം പഠിതാക്കൾ കൊണ്ടുവരേണ്ടതാണ്.
ചിത്രരചനാ പരിശീലനത്തോടൊപ്പം കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ, കുട്ടികളോട് ബന്ധപ്പെട്ട സർക്കാർ സഹായപദ്ധതികൾ തുടങ്ങിയ ക്ലാസുകളുമുണ്ടാകുമെന്നും ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. പഠിതാക്കൾ രാവിലെ 9.30ന് പൊലീസ് സൊസൈറ്റി ഹാളിൽ എത്തിച്ചേരണം.