ഇടുക്കി: പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി ഇന്ന് രാവിലെ 11ന് തുറക്കും. ഡാമിന്റെ ഡിസ്പേഴ്‌സർ വാൽവ് തുറന്ന് ആറ് ക്യൂമെക്‌സ് തോതിൽ ജലം മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ജലസംഭരണിയുടെ ജലനിർഗ്ഗമന പാതയിലുള്ളവർ അതിവ ജാഗ്രത പാലിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.