തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ ഇഫ്താർ സംഗമം നടത്തി.
അഡ്വ.ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നിർവഹിച്ചു.
കൂടിചേരലുകൾ നടക്കുമ്പോൾ ആണ് വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ വർദ്ധിക്കുകയുള്ളുവെന്നും മനുഷ്യൻ എല്ലാം ഒന്നു പോലെ എന്ന ആശയത്തിൽ ഇഫ്താർ സംഗമം ഒരുക്കിയ മർച്ചന്റ്‌സ് അസോസിയേഷനെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പി. ജെ ജോസഫ് എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
കാരിക്കോട് നൈനാർ പള്ളി ഇമാം നൗഫൽ മൗലവി, അയ്യപ്പ സേവാ സാമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, കത്തോലിക്ക കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട്,മുൻ ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എം. എ ഷുക്കൂർ, മുനിസിപ്പൽ കൗൺസിലർമാരായ ജെസ്സി ആന്റണി,ടി. എസ് രാജൻ, മുഹമ്മദ് അഫ്‌സൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വൈസ് പ്രസിഡന്റ് അജീവ് പി സ്വാഗതവു,ജനറൽ സെക്രട്ടറി നാസർ സൈര നന്ദിയും പറഞ്ഞു.