തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണി പ്രവർത്തകർ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.
മദ്യനിരോധന സമിതി സംസ്ഥാന ജന.സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെമ്പാസ്റ്റ്യൻ കൊച്ചടിവാരം, അഡ്വ. ആൽബർട്ട് ജോസ്, ടി.ജെ.പീറ്റർ , സണ്ണി കോലഞ്ചേരിൽ ,ജോസ് കടമ്പനാട്ട്, സി ജോ വള്ളോംകോട്ട്, സെമ്പാസ്റ്റ്യൻ പാലത്തിനാൽ , സിബി സി. മാത്യു , ബേബി
കാരിക്കുഴിയിൽ, റോബിൻ മരുതുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.